Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏപ്രിലിൽ വൈദ്യുതനിരക്ക് ഉയരാൻ സാധ്യത

ഏപ്രിലിൽ വൈദ്യുതനിരക്ക് ഉയരാൻ സാധ്യത
, ഞായര്‍, 19 ഫെബ്രുവരി 2023 (09:21 IST)
ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് സമർപ്പിച്ച് വൈദ്യുതിബോർഡ്. അടുത്ത നാലുവർഷത്തേക്കുള്ളനിരക്കുകളാണ് സമർപ്പിച്ചിട്ടുള്ളത്. 2023-24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 
ഈ സാമ്പത്തികവർഷം വൈദ്യുതിബോർഡിന് 2,939 കോടിയുടെ റവന്യൂകമ്മിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മാർച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണിൽ 7 ശതമാനം വർധനയോടെ നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരക്ക് വർധനയിൽ തീരുമാനമുണ്ടായാൽ ഏപ്രിലിൽ നിരക്ക് വർധനവുണ്ടാകും. അല്ലാത്തപക്ഷം ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷമാകും വൈദ്യുത ചാർജിൽ മാറ്റം വരിക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള എൻട്രൻസ് പരീക്ഷ മെയ് 17ന്