Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎസ് സി പരീക്ഷ: ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

പിഎസ് സി പരീക്ഷ: ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ശ്രീനു എസ്

, തിങ്കള്‍, 9 നവം‌ബര്‍ 2020 (15:43 IST)
കോട്ടയം: കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ക്വാറന്റയിനില്‍ കഴിയുന്നവര്‍ ഇതു സംബന്ധിച്ച സത്യവാങ്ങ്മൂലം ചീഫ് സൂപ്രണ്ടിന് നല്‍കണം. രോഗബാധിതര്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന പി.എസ്. സി ഓഫീസര്‍ക്ക് രേഖകള്‍ സഹിതം ഇ-മെയില്‍ മുഖേന മുന്‍കൂട്ടി അപേക്ഷ നല്‍കണം. 
 
പരീക്ഷ എഴുതുന്നതിന് ഇവര്‍ ആരോഗ്യ വകുപ്പിന്റെ അനുമതി പത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.ആരോഗ്യ പ്രവര്‍ത്തകനോടൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തുകയും ചീഫ് സൂപ്രണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതുകയും വേണം.
 
കോവിഡ് രോഗിയായ ഉദ്യോഗാര്‍ഥിയുടെ ഐഡന്റിറ്റി തെളിയിക്കുന്നതിന് അഡ്മിഷന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ അനുമതിപത്രം ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും വരുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർണാബ് ഗോസ്വാമിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് മഹാരാഷ്ട്ര ഗവർണർ