ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം
പട്ടികയില്‍ ആകെ നിയമനം ലഭിച്ചവരുടെ എണ്ണം 9,000 ആയി
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (LDC) റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പരമാവധി പേര്‍ക്ക് നിയമനം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. അവസാന 24 മണിക്കൂറില്‍ വിവിധ വകുപ്പുകളിലായി 1,200 ഓളം ഒഴിവുകളില്‍ നിയമനം സാധ്യമാക്കി.
പട്ടികയില്‍ ആകെ നിയമനം ലഭിച്ചവരുടെ എണ്ണം 9,000 ആയി. റാങ്ക് പട്ടികയുടെ കാലാവധി വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. പരമാവധി പേര്‍ക്കു നിയമനം ഉറപ്പാക്കാന്‍ വേണ്ടി കേരള പി.എസ്.സി ജീവനക്കാര്‍ രാത്രി ഏറെ വൈകിയും ജോലി ചെയ്തു.
സ്‌പെഷല്‍ ഡ്രൈവിലൂടെ വിവിധ തസ്തികകളില്‍ പരമാവധി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചും വരാനിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചുമാണ് ഇത് സാധ്യമാക്കിയത്. ഇവര്‍ക്കുള്ള നിയമന ശുപാര്‍ശ വരും ദിവസങ്ങളില്‍ അയക്കുമെന്ന് പി.എസ്.സി അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്.