Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala PSC Secretariat Assistant Exam 2025: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ, ആദ്യഘട്ടം 24ന്

Kerala PSC Secretariat Assistant Exam 2025

അഭിറാം മനോഹർ

, ബുധന്‍, 21 മെയ് 2025 (19:35 IST)
സെക്രട്ടറിയേറ്റ്, പിഎസ്സി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്/ ഓഡിറ്റര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ ആദ്യഘട്ടം മെയ് 24ന് നടക്കും. ആദ്യഘട്ടത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 4,57,900 പേരാണ് പരീക്ഷ എഴുതുന്നത്.ഇതില്‍ 2,25,369 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് പരീക്ഷ നടത്തും.
 
 ജൂണ്‍ 28നാണ് രണ്ടാം ഘട്ട പരീക്ഷ. രണ്ടാം ഘട്ട പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 13 മുതല്‍ ലഭ്യമാകും. മെയ് 13മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കുമെന്നായിരുന്നു പിഎസ്സിയുടെ ആദ്യ അറിയിപ്പ്. ഇത് പിഴവ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 1:30 മുതല്‍ 3:15 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ്, അംഗീകൃത തിരിച്ചറിയല്‍ രേഖ, പേന എന്നിവയാണ് പരീക്ഷയ്ക്ക് ഉദ്യോഗാര്‍ഥികള്‍ കൊണ്ടുവരേണ്ടത്. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ അടക്കമുള്ള നിരോധിത വസ്തുക്കളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കരുത്. 1:15 മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
 
ജനറല്‍ നോളജ്, സിമ്പിള്‍ അരിത്തമെറ്റിക്,മെന്റല്‍ എബിലിറ്റി,റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നീ വിഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടായിരിക്കും.ഹിസ്റ്ററി, ജോഗ്രഫി,എക്കണോമിക്‌സ്, സിവിക്‌സ്, ഭരണഘടന, ടെക്‌നോളജി എന്നിവയും സിലമ്പസില്‍ പറയുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്