Publish Date: Sun, 27 Feb 2022 (08:50 IST)
Updated Date: Sun, 27 Feb 2022 (08:51 IST)
സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്‌ച്ച മുതൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾക്കറ്റലിൽ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്‌ച്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായാണ് അറിയിപ്പ്. ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറും. ഈ ന്യൂനമർദ്ദം ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്‌ച്ച മുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.