Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala Rains, Weather Alerts in Malayalam: തൃശൂര്‍, എറണാകുളം ജില്ലകളില്‍ മേഖവിസ്‌ഫോടനത്തിനു സാധ്യതയെന്ന് ഉള്ളടക്കമുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇത് വ്യാജമാണ്

Rain Alert, Red Alert in Kerala, Kerala Rain Alerts in Malayalam, Kerala Weather Alerts, Kerala Weather Live Updates, Kerala News in Malayalam, കാലാവസ്ഥ മുന്നറിയിപ്പ്, മഴ, കേരളത്തില്‍ ശക്തമായ മഴ, കേരള വെതര്‍, ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

രേണുക വേണു

Thiruvananthapuram , വെള്ളി, 27 ജൂണ്‍ 2025 (07:31 IST)
Kerala Weather News in Malayalam

Today's Kerala Weather Alerts: വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് മഴ തുടരും. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയില്‍ വടക്കന്‍ ഒഡിഷ, ഗംഗാതട പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യത.
 
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് (ജൂണ്‍ 26) ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും ജൂണ്‍ 26 മുതല്‍ 28 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂണ്‍ 26 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 26 & 27 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത. 
 
പടിഞ്ഞാറന് കാറ്റ് ശക്തമായി തുടരുന്നതിനാല്‍ ഇടവിട്ട് ശക്തമായ കാറ്റോടു കൂടിയ മഴ തുടരും. മലയോര മേഖലയില്‍ ജാഗ്രത തുടരുക. 
 
Rain Alerts Kerala Live Updates 

10:00 PM: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

08.00 AM: കോതമംഗലം, ചേര്‍ത്തല, കുട്ടനാട്, നിലമ്പൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് അവധി
 
07.00 AM: പ്രളയ സാധ്യത മുന്നറിയിപ്പ് 
 
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്‍ (CWC) താഴെ പറയുന്ന നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക 
 
ഓറഞ്ച് അലര്‍ട്ട്
 
പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍) 
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍)
 
ഏതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.


06.45 AM: മലമ്പുഴ ഡാം തുറക്കും 
 
പാലക്കാട് മലമ്പുഴ ഡാം ഇന്ന് രാവിലെ തുറക്കും. സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ കല്‍പ്പാത്തി പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരും. ഈ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. 
 
06.30 AM: ഇന്ന് അവധി 
 
ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് (ജൂണ്‍ 27, വെള്ളി) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 
06.15 AM: ഇന്നത്തെ മഴ മുന്നറിയിപ്പുകള്‍ 
 
അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. 
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
 
06.00 AM: മേഖവിസ്‌ഫോടനം : വാര്‍ത്ത വ്യാജം 
 
തൃശൂര്‍, എറണാകുളം ജില്ലകളില്‍ മേഖവിസ്‌ഫോടനത്തിനു സാധ്യതയെന്ന് ഉള്ളടക്കമുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇത് വ്യാജമാണ്. കാലാവസ്ഥ നിരീക്ഷകരോ ദുരന്ത നിവാരണ അതോറിറ്റിയോ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം