Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

വര്‍ധിക്കുന്നതിനാല്‍ റൂള്‍ കര്‍വില്‍ ജലനിരപ്പ് നിര്‍ത്തുന്നതിനായി മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ വെള്ളിയാഴ്ച രാവിലെ തുറക്കുന്നതാണെന്ന് അറിയിക്കുന്നു.

Flood Alert,Flood alert in Kerala, Kerala Heavy rain, Kerala Monsoon,Monsoon News, Rain ALert in kerala, പ്രളയ മുന്നറിയിപ്പ്, നദീതീരങ്ങളിൽ യെല്ലോ ഓറഞ്ച് അലർട്ട്, മഴ വാർത്തകൾ, മഴ അലർട്ട്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 ജൂണ്‍ 2025 (22:04 IST)
മലമ്പുഴ ഡാമില്‍ ജൂണ്‍ 1 മുതല്‍ 30 വരെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്തേണ്ട ജലനിരപ്പ് 110.49 m ആണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 111.19 m. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരോഴുക്ക് വര്‍ധിക്കുന്നതിനാല്‍ റൂള്‍ കര്‍വില്‍ ജലനിരപ്പ് നിര്‍ത്തുന്നതിനായി മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ വെള്ളിയാഴ്ച രാവിലെ തുറക്കുന്നതാണെന്ന് അറിയിക്കുന്നു. ആയതിനാല്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
 
അതേസമയം കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്.
 
നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി