Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

അഭിറാം മനോഹർ

, വെള്ളി, 8 നവം‌ബര്‍ 2024 (15:33 IST)
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നതിന്റെ സൂചനകള്‍ വന്നതോടെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്.നേരത്തെ ആലപ്പുഴ,കോട്ടയം,എറാണാകുളം,ഇടുക്കി ജില്ലകള്‍ക്കൊപ്പം ഈ 3 ജില്ലകളിലും യെല്ലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
 
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം