Webdunia - Bharat's app for daily news and videos

Install App

മെയ് 23 വരെ മഴ കനക്കും; വിവിധ ജില്ലകളിലെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 മെയ് 2022 (20:14 IST)
വിവിധ  ജില്ലകളില്‍  കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം
എന്നീ ജില്ലകളില്‍  ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.5 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
വരും ദിവസങ്ങളിലെ യെല്ലോ അലര്‍ട്ടുകള്‍ ചുവടെ കൊടുക്കുന്നു.
20-05-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
21-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്
22-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
23-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
 
24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments