Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയ്ക്ക് വിശ്രമമില്ല; ചക്രവാതചുഴിക്ക് പിന്നാലെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു, പ്രളയ പേടിയില്‍ കേരളം

Kerala Rains
, വ്യാഴം, 19 മെയ് 2022 (15:28 IST)
വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രാവിലെ കര്‍ണാടകയ്ക്ക് മുകളിലായിരുന്ന ചക്രവാതചുഴി ഇപ്പോള്‍ തമിഴ്‌നാടിന് മുകളിലാണ്. രാത്രിയോടെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. ചക്രവാതചുഴിക്ക് പിന്നാലെ മ്യാന്മാറിന് സമീപത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകും. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുന്നത് പ്രളയഭീതി പരത്തുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുമാനം കൂട്ടാന്‍ പുതിയ ബസുകള്‍; കെഎസ്ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതിയായി