പെയ്തു തീര്‍ന്നിട്ടില്ല; ഓഗസ്റ്റ് - സെപ്റ്റംബര്‍ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്കു സാധ്യത
ദുര്‍ബലമായ ലാ നിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യത
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട കാലവര്‍ഷ പ്രവചന പ്രകാരം ഓഗസ്റ്റ് മാസത്തില്‍ മധ്യ വടക്കന്‍ കേരളത്തില്‍ (വയനാട് ഒഴികെ) സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യത. മറ്റ് ജില്ലകളില്‍ സാധാരണയെക്കാള്‍ കുറവ് മഴ സാധ്യത.
എന്നാല്‍ ഓഗസ്റ്റ് - സെപ്റ്റംബര്‍ മുഴുവന്‍ സീസണില്‍ മധ്യ വടക്കന്‍ കേരളത്തില്‍ പൊതുവെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ സാധാരണ / സാധാരണയെക്കാള്‍ കുറവ് (തിരുവനന്തപുരം, കൊല്ലം മേഖലയില്‍) മഴ ലഭിക്കാന്‍ സാധ്യത.
ദുര്‍ബലമായ ലാ നിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യത. ലാനിന പ്രതിഭാസത്തിന്റെ സ്വാധീനത്താല്‍ ആയിരിക്കും ഓഗസ്റ്റ് - സെപ്റ്റംബര്‍ കാലയളവില്‍ മധ്യ കേരളത്തില്‍ മഴ ശക്തമാകുക. രാജ്യത്ത് ഒട്ടാകെ ഈ കാലയളവില്‍ മഴയുടെ തോത് വര്‍ധിക്കും. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതല്‍ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്.