പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത
കേരളത്തിൽ തിങ്കളാഴ്‌ചവരെ കനത്ത മഴയ്‌ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മയഴ്‌ക്കും സാധ്യത.
ബംഗാൾ ഉൾക്കടലിൽ, ബംഗാൾ തീരത്തിനടുത്തായി ന്യൂനമർദമുണ്ടാകാനിടയുണ്ട്. അതിനാൽ ഇത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു.
മഴ ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമെങ്കിൽ മലയോര മേഖലയിൽ യാത്രാനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദുരന്തപ്രതികരണ കേന്ദ്രം കളക്‌ടർമാർക്ക് നിർദ്ദേശം നൽകി.