Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനുകൾ വൈകിയാൽ സ്ഥാനക്കയറ്റത്തേയും ബാധിക്കും; റെയിവേ ഉദ്യോഗസ്ഥർക്ക് മുട്ടൻപണി

ട്രെയിനുകൾ വൈകിയാൽ സ്ഥാനക്കയറ്റത്തേയും ബാധിക്കും; റെയിവേ ഉദ്യോഗസ്ഥർക്ക് മുട്ടൻപണി
, ബുധന്‍, 6 ജൂണ്‍ 2018 (16:30 IST)
ഡൽഹി: ഇനി ട്രെയ്നുകൾ വൈകുന്നതിനെ റെയിൽ‌വേ ഉദ്യോഗസ്ഥർ അത്ര നിസാരമായി കാണാൻ വഴിയില്ല. പതിവായി ട്രെയിനുകൾ വൈകിയാൽ റെയിൽ‌വേയിലെ ഉന്നത ഉദ്യോഗാസ്ഥരുടെ സ്ഥനക്കയറ്റത്തെ ബാധിച്ചേക്കം. റെയിൽ‌വേ നാഷണൽ ജനറൽ മാനേജർമാരുടെ യോഗത്തിൽ റെയിൽ‌വേ മന്ത്രി പീയുഷ് ഗോയൽ ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 
 
ഇനിമുതൽ റെയിൽ‌വേ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുമ്പോൾ ട്രെയിനുകൾ വൈകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടി പരിശോധിക്കും എന്ന് പീയുഷ് ഗോയൽ പറഞ്ഞതായാണ് രിപ്പോർട്ടുകൾ. 
അറ്റകുറ്റപ്പണികളുടെ പേരിൽ ആണെങ്കിൽ കൂടിയും ട്രെയിൻ വൈകുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞുമാറാനാകില്ല എന്ന് യോഗത്തിൽ മന്ത്രി പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. 
 
റെയിൽ‌വേ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം കടുത്ത തീരുമാനങ്ങൾ എടുത്തേക്കും എന്നാണ് സൂചന.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭവന,​ വാഹന പലിശ നിരക്കുകൾ ഉയരും; റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തി