Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; ക്രമീകരണം ഇങ്ങനെ

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം; ക്രമീകരണം ഇങ്ങനെ

ശ്രീനു എസ്

, ബുധന്‍, 30 ജൂണ്‍ 2021 (08:45 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് മൂന്നര മുതല്‍ വൈകീട്ട് ആറരവരെയുമായിരിക്കും പ്രവര്‍ത്തിക്കുക.നിലവില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പ്രവര്‍ത്തനസമയം.
 
അതേസമയം അനധികൃതമായി ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് കാര്‍ഡുകള്‍ തിരികെ നല്‍കാനുള്ള അവസാന ദിവസമാണ് ഇന്ന്. ജൂലൈ ഒന്നുമുതല്‍ ഇതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ജൂണ്‍ 22മുതല്‍ 25 വരെ ഇടുക്കിയില്‍ 467 കാര്‍ഡുകള്‍ ഉടമകള്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന്റെ പുതിയ ഡിജിപി അനില്‍കാന്ത്? സന്ധ്യ പുറത്തെന്ന് റിപ്പോര്‍ട്ടുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍