സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടെ അപകടകരമായ സാഹചര്യമാണ് ഉള്ളത്. നദീ തീരങ്ങളില്‍ വേഗം വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.
തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരാന്‍ കാരണം അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദവും മേഘപാളികള്‍ കേരളത്തിനു മുകളില്‍ നിലയുറപ്പിച്ചതുമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ചെറുമേഘവിസ്ഫോടനങ്ങള്‍ നടന്നിരിക്കാന്‍ സാധ്യതയുണ്ട്.