ബിവറേജ് കോര്‍പ്പറേഷനില്‍ രണ്ടര വര്‍ഷത്തിനിടെ അബദ്ധത്തില്‍ പൊട്ടിയത് 3 ലക്ഷത്തോളം മദ്യക്കുപ്പികള്‍. ബിവറേജ് കോര്‍പ്പറേഷന്‍ കടകളില്‍ എത്തിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും താഴെ വീണ് പൊട്ടിയ മദ്യക്കുപ്പികളുടെ എണ്ണമാണിത്. 297700 മദ്യകുപ്പികളാണ് 2022 ജനുവരി മുതല്‍ 2024 ജൂണ്‍ വരെ പൊട്ടിയത്. ചില്ലു കുപ്പിയില്‍ കൊടുക്കുന്ന മദ്യങ്ങളാണ് ഇത്തരത്തില്‍ പൊട്ടി നശിച്ചത്. വില്‍ക്കുന്ന മദ്യത്തിന്റെ 0.05 ശതമാനം കുപ്പികള്‍ അബദ്ധത്തില്‍ പൊട്ടിയാല്‍ കോര്‍പ്പറേഷന്‍ സഹിക്കും. എന്നാല്‍ അനുവദിച്ച അളവിന് മുകളിലാണ് പൊട്ടുന്നതെങ്കില്‍ കടയിലെ ജീവനക്കാര്‍ നഷ്ടം സഹിക്കേണ്ടിവരും.
അതേസമയം വില്‍പ്പനയുടെ കണക്കിന് പകരം ഷോപ്പിലേക്ക് നല്‍കുന്ന കുപ്പിയുടെ കണക്കനുസരിച്ച് നഷ്ടങ്ങള്‍ കണക്കിലാക്കാന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നുണ്ട്. പൊട്ടുന്ന കുപ്പിയുടെ അടപ്പ് ഭാഗം കഴുത്തോടുകൂടി കടയില്‍ മാറ്റിവയ്ക്കണ്ടതുണ്ട്. ഇത് ഓഡിറ്റ്‌സംഘം വന്ന് പരിശോധിക്കും.