Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിദിനം 10,000 രോഗികൾ വരെയാകാം, രോഗവ്യാപനത്തിൽ കേരളം ഒന്നാമത്

പ്രതിദിനം 10,000 രോഗികൾ വരെയാകാം, രോഗവ്യാപനത്തിൽ കേരളം ഒന്നാമത്
, ശനി, 26 സെപ്‌റ്റംബര്‍ 2020 (10:11 IST)
കൊവിഡ് രോഗവ്യാപനനിരക്കിൽ കേരളം രാജ്യത്ത് ഒന്നാമതെന്ന് കണക്കുകൾ. നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. 3.4 ശതമാനമാണ് കേരളത്തിൽ രോഗികളുടെ എണ്ണത്തിലുള്ള പ്രതിദിന വർധന. ചത്തിസ്‌ഗഡും അരുണാചൽ പ്രദേശുമാണ് കേരളത്തിന് പിന്നിലുള്ളത്. രണ്ട് സംസ്ഥാനങ്ങളിലും ഇത് 3 ശതമാനാമാണ്.
 
അതേസമയം പ്രതിദിന രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് നാലാമതാണ് കേരളം. മഹാരാഷ്ട്രയും,ആന്ധ്രാപ്രദേശും,കർണാടകയുമാണ് കേരളത്തിന് മുന്നിലുള്ളത്. അതേസമയം ആന്ധ്രയിലും മറ്റും പരിശോധനകളുടെ എണ്ണം കൂടുതലാണ് എന്നതും കണക്കിലെടുക്കേണ്ടതായി വരും. 
 
വരുന്ന ആഴ്‌ച്ചകളിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 10,000 വരെയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തായ്യായിരം വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഓണം കഴിഞ്ഞതിന് പിന്നാലെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. അതോടൊപ്പം സമരങ്ങളുടെ പേരിൽ ആളുകൾ ഒത്തുകൂടിയതും സ്ഥിതി വഷളാകാൻ കാരണമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം: ഇ‌മ്രാൻ ഖാന്റെ പ്രസംഗത്തിനിടെ യുഎൻ പൊതുസഭയിൽ നിന്നും ഇന്ത്യൻ പ്രതിനിധി ഇറങ്ങിപോയി