Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിന്‍ ക്ഷാമം രൂക്ഷം: 60 വയസിനു മുകളിലുള്ള 9ലക്ഷം പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല, വാക്‌സിന്‍ വരുന്നത് 11ന്

വാക്‌സിന്‍ ക്ഷാമം രൂക്ഷം: 60 വയസിനു മുകളിലുള്ള 9ലക്ഷം പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല, വാക്‌സിന്‍ വരുന്നത് 11ന്

ശ്രീനു എസ്

, തിങ്കള്‍, 9 ഓഗസ്റ്റ് 2021 (19:45 IST)
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം കാരണം പല വാക്സിനേഷന്‍ കേന്ദ്രങ്ങളും ഇന്ന് പ്രവര്‍ത്തിച്ചില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്സിന്‍ പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണുള്ളത്. ഇനി പതിനൊന്നാം തീയതിയാണ് വാക്സിന്‍ വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 
 
അതേസമയം സംസ്ഥാനത്ത് 60 വയസിന് മുകളില്‍ പ്രായമുള്ള 9 ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്സിന്‍ നല്‍കി തീര്‍ക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് 2,49,943 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 64,24,876 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹധൂർത്തും ആർഭാടവും നിരോധിക്കുന്ന കരട് ബിൽ വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു