Publish Date: Wed, 04 Oct 2023 (13:22 IST)
Updated Date: Wed, 04 Oct 2023 (12:58 IST)
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും തെക്കന്‍ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം.
അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. നെയ്യാറിലും കരമനയാറിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കയിരുന്നു. വാമനപുരം നദിയില്‍ കാണാതായ കൊപ്പം സ്വദേശി സോമനായുള്ള തെരെച്ചില്‍ ഇന്നും തുടരും.