അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറും. തുടര്‍ന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഒക്ടോബര്‍ 24 നു ഒമാന്‍-യെമന്‍ തീരത്ത് സലാലയ്ക്കും (ഒമാന്‍) അല്‍ ഖയ്ദിനും (സലാല) ഇടയില്‍ കരയില്‍ പ്രവേശിക്കും.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറി പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ചുഴലിക്കാറ്റ്, ന്യൂനമര്‍ദ്ദം എന്നിവയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.