Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെയോടെ ന്യൂനമര്‍ദ്ദം, വീണ്ടും മഴ ദിവസങ്ങള്‍; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala Weather Heavy Rain Alert Pathanamthitta
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (15:39 IST)
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി നാളെയോടെ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് ഒഡിഷ - ആന്ധ്രാ തീരത്തേക്ക് സഞ്ചരിക്കും. കേരളത്തില്‍ നിലവില്‍ മധ്യ തെക്കന്‍ കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ അടുത്ത 2-3 ദിവസം കൂടി തുടരും. ചിലയിടങ്ങളില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യത ഉള്ളതിനാല്‍ ഈ മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം.
 
ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു തീരത്തോട് അടുക്കുന്നതിനനുസരിച്ചു കേരള തീരത്ത് കാലവര്‍ഷകാറ്റ് ശക്തി പ്രാപിക്കാനും മധ്യ വടക്കന്‍ കേരളത്തിലേക്ക് മഴ വ്യാപിക്കാനും സാധ്യതയെന്ന് പ്രഥമിക സൂചന.
 
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ അവസരം