Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലവര്‍ഷമെത്തുന്നു; നാളെ മുതല്‍ കേരളത്തില്‍ മഴ ശക്തമാകും

കാലവര്‍ഷമെത്തുന്നു; നാളെ മുതല്‍ കേരളത്തില്‍ മഴ ശക്തമാകും
, വെള്ളി, 28 മെയ് 2021 (08:05 IST)
കേരളത്തില്‍ കാലവര്‍ഷത്തിനു മുന്നോടിയായി നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും. കാലവര്‍ഷം തിങ്കളാഴ്ച എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകള്‍ കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് രാജ്യത്തെ വടക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ യാസിന്റെ സ്വാധീനം കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത് ഒരുദിവസം നേരത്തേയാകുമെന്നും പ്രവചനമുണ്ട്. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം മേയ് 31 ന് എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. നാളെ തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്കുസാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണമെന്ന് ഐടി മന്ത്രാലയം