Webdunia - Bharat's app for daily news and videos

Install App

Kerala Weather Live Updates, July 2: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, യെല്ലോ അലര്‍ട്ട് ഓറഞ്ചാക്കി; അഞ്ചിടത്ത് യെല്ലോ !

Kerala Weather News in Malayalam: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

രേണുക വേണു
ബുധന്‍, 2 ജൂലൈ 2025 (08:23 IST)
Kerala Weather News in Malayalam

Kerala Weather Live Updates, July 2: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 
 
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 

ജാര്‍ഖണ്ഡിനു മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ജൂലൈ മൂന്ന് വരെ കേരളത്തിനു മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. 
 
03.30 PM: അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടിനു സമാനമായ മഴയ്ക്കു സാധ്യത (വൈകിട്ട് 5.30 വരെയുള്ള സമയം). ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കുക. 
 
03.00 PM: തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ മൂന്ന് വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. 
 
08.00 AM: എല്ലാ ജില്ലകളിലും ഇന്ന് സാധാരണ തോതില്‍ മഴ ലഭിച്ചേക്കും. മധ്യ, വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യത. 
 
07.00 AM: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു

കോവിഡ് വാക്‌സിനും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

St.Thomas Day 2025: ജൂലൈ 3: ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മ

'ഉള്ളതുകൊണ്ട് ഓണം ഉണ്ണൂ'; അധിക അരി വിഹിതം നല്‍കില്ല, കേന്ദ്രത്തിന്റെ വെട്ട് !

ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വാങ്ങാം; കിലോയ്ക്കു 33 രൂപ

അടുത്ത ലേഖനം
Show comments