Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവിലാണ് നടി മിനു മുനീര്‍ ബാലചന്ദ്രമേനോനെതിരെ ആരോപണം ഉന്നയിച്ചത്.

Minu Muneer Arrest

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 1 ജൂലൈ 2025 (16:16 IST)
നടന്‍ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവിലാണ് നടി മിനു മുനീര്‍ ബാലചന്ദ്രമേനോനെതിരെ ആരോപണം ഉന്നയിച്ചത്.
 
ദേ ഇങ്ങോട്ട് നോക്കിയേ എന്നാ സിനിമയുടെ ചിത്രീകരണത്തിനിടെ നടനില്‍ നിന്ന് ലൈംഗിക അതിക്രമം ഉണ്ടായി എന്ന് നടി ആരോപിച്ചിരുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമം കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍