Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ കുറയുന്നു; യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍ മാത്രം

ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണം

മഴ കുറയുന്നു; യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍ മാത്രം
, വ്യാഴം, 27 ജൂലൈ 2023 (08:14 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും. ഇന്ന് അഞ്ച് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കൻ ജില്ലകളിൽ നാളെ കൂടി ശക്തമായ മഴ, അഞ്ചിടങ്ങളിൽ യെല്ലോ അലർട്ട്