കേരളത്തിന് പുതിയതായി ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിക്കുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ തിരുവനന്തപുരം- കാസര്‍കോട് വരെയാണ് കേരളത്തിലെ ഏക വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അതേസമയം പുതിയ വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് ഏതാണെന്നും പുതിയതായി നിര്‍മിച്ച ട്രെയിന്‍ ആണോയെന്നത് സംബന്ധിച്ചും വ്യക്തമല്ല. വന്ദേ ഭാരത് എക്‌സ്പ്രസ് നിലവില്‍ 25 സര്‍വിസുകളാണ് നടത്തുന്നത്. രാജ്യത്തുതന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സര്‍വീസാണ് കേരളത്തിലേത്.