Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

Kerala Weather News in Malayalam: കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത

Rain, Wind, Kerala Weather, Heavy Wind with Rain in Kerala, Wind Alert in kerala, ശക്തമായ കാറ്റിനു സാധ്യത, കാറ്റും മഴയും, ശക്തമായ കാറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍

രേണുക വേണു

Thiruvananthapuram , വ്യാഴം, 3 ജൂലൈ 2025 (06:41 IST)
Kerala Weather Live Updates: തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത. 
 
ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.

Kerala Weather News in Malayalam: 

10.00 AM: ജൂലൈ 11നു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും
 
09.30 AM: നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ശക്തി കൂടിയും കുറഞ്ഞും ഇടവേളകളോട് കൂടിയ മഴയും കാറ്റും ശനി / ഞായറാഴ്ച വരെ തുടരും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. കാസര്‍ഗോഡ്, കണ്ണൂര്‍ ഇനിയുള്ള ഒരാഴ്ച മഴ പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ സാധ്യത കുറവാണ്. 
 
09.00 AM: തെക്കന്‍ ഗുജറാത്ത് തീരം അതിനോട് ചേര്‍ന്ന വടക്കന്‍ ഗുജറാത്ത് തീരം, ഗോവ തീരം അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങള്‍, വടക്കു കിഴക്കന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി