Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Kerala Weather News : നിലവിലെ തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്തോടെ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമാകും

Kerala Weather News, Kerala Weather June 26 Live Updates, June 26 Kerala Weather Alerts, Weather Alerts Kerala, Weather Holidays, Kerala Holidays, കാലാവസ്ഥ മുന്നറിയിപ്പ്, മഴ, കേരളത്തില്‍ ശക്തമായ മഴ, കേരള വെതര്‍, ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

രേണുക വേണു

Thiruvananthapuram , വെള്ളി, 18 ജൂലൈ 2025 (09:10 IST)
Kerala Weather: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. അടുത്ത രണ്ട് ആഴ്ചത്തേക്ക് കാലവര്‍ഷം സജീവമായി നില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. 
 
നിലവിലെ തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്തോടെ അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമാകും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ജൂലൈ 23/24 ഓടെ വീണ്ടും ന്യൂനമര്‍ദ്ദത്തിനു സാധ്യത. ഈ സീസണിലെ ഈ മേഖലയില്‍ രൂപപ്പെടുന്ന ഏഴാമത്തെ ന്യൂനമര്‍ദ്ദമായിരിക്കും ഇത്. 
 
ഇന്ന് (ജൂലൈ 18) വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
 
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാംപുകളിലേക്ക് മാറണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി