Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather: കൊല്ലം മുതല്‍ തൃശൂര്‍ വരെ അതിശക്തമായ മഴ; കാറ്റിനെ പേടിക്കണം

Rain, Wind, Kerala Weather, Heavy Wind with Rain in Kerala, Wind Alert in kerala, ശക്തമായ കാറ്റിനു സാധ്യത, കാറ്റും മഴയും, ശക്തമായ കാറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍

രേണുക വേണു

, വെള്ളി, 25 ജൂലൈ 2025 (14:44 IST)
Kerala Weather: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. 
 
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലര്‍ട്ട് അര്‍ത്ഥമാക്കുന്നത്. 
 
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 
 
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ കാറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറ്റിനു ശക്തി പ്രാപിക്കാന്‍ സാധ്യത. മണിക്കൂറില്‍ 50-60 കി.മീ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീല ഉള്ളടക്കം, ഉല്ലുവും ആൾട്ട് ബാലാജിയും അടക്കം 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ