Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത

Kerala Weather Live Updates July 19, Low Pressure in Bengal Sea Heavy Rain, Kerala Weather News Live July 19, Heavy Rain, Kerala Weather Live Updates July 19, Kerala Weather News Malayalam Live, Kerala Weather News in Malayalam Live, Kerala Weather i

രേണുക വേണു

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (09:09 IST)
Kerala Weather: സംസ്ഥാനത്ത് മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കറ്റ് ശക്തിപ്രാപിച്ചു വരികയാണ്. ഇന്ന് തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ ലഭിക്കുക. 
 
ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായി യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ചു ഇന്ന് മഴയുടെ അളവ് കുറയും. 
 
ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. ആന്ധ്രാപ്രദേശിലെ കകിനാഡ തീരത്തിനു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക. ആന്ധ്രയില്‍ ശക്തമായ മഴയ്ക്കു സാധ്യത. ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ഒക്ടോബര്‍ 28, 29 ദിവസങ്ങളില്‍ ഒഡിഷയിലും ശക്തമായ മഴയ്ക്കു സാധ്യത. 
 
തമിഴ്നാട്ടിലെ തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവരൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം ജില്ലകളിലും മഴ ലഭിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടുകള്‍ക്ക് മുകളിലെ താല്‍ക്കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതിയില്ല