Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടുകള്‍ക്ക് മുകളിലെ താല്‍ക്കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതിയില്ല

ഇതിനായി കെട്ടിട നിര്‍മ്മാണ ചട്ടയങ്ങളില്‍ ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയിട്ടുണ്ട്.

cloth

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (09:04 IST)
വീടുകള്‍ക്ക് മുകളിലെ താല്‍ക്കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതിയില്ല. ഇതിനായി കെട്ടിട നിര്‍മ്മാണ ചട്ടയങ്ങളില്‍ ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയിട്ടുണ്ട്. മഴക്കാലത്തെ ചോര്‍ച്ച തടഞ്ഞു കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതിനുമുള്ള ആവശ്യങ്ങള്‍ക്ക് ഇത്തരം നിര്‍മ്മാണങ്ങള്‍ വ്യാപകമായതോടെയാണ് ഇളവ് അനുവദിച്ചത്. 
 
മൂന്നു നില വരെയുള്ള വീടുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ടെറസില്‍ നിന്ന് ഷീറ്റിലേക്കുള്ള ദൂരം 2.4 മീറ്ററില്‍ കൂടാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. ഷീറ്റ് ഇടാന്‍ പ്രത്യേക അനുമതിയോ ഫീസോ വേണ്ട. ഷീറ്റിടുന്നത് പ്രത്യേകം നിര്‍മ്മാണം ആയതുകൊണ്ട് പല തദ്ദേശസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ പെര്‍മിറ്റ് ഫീസും നികുതിയും ഈടാക്കുന്നുണ്ട്. ഇതാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ മാറ്റിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോന്‍ത ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി