Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെവിൻ വധം: 10 പ്രതികൾ കുറ്റക്കാർ, നീനുവിന്റെ പിതാവ് ചാക്കോയെ വെറുതേ വിട്ടു, ദുരഭിമാനക്കൊലയെന്ന് കോടതി, വിധി മറ്റന്നാൾ

കെ‌വിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി കണ്ടെത്തി.

കെവിൻ വധം: 10 പ്രതികൾ കുറ്റക്കാർ, നീനുവിന്റെ പിതാവ് ചാക്കോയെ വെറുതേ വിട്ടു, ദുരഭിമാനക്കൊലയെന്ന് കോടതി, വിധി മറ്റന്നാൾ
, വ്യാഴം, 22 ഓഗസ്റ്റ് 2019 (11:44 IST)
കെവിൻ വധക്കേസിൽ പത്തു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പതിനാല് പ്രതികളെ വെറുതെ വിട്ടു. കോട്ടയം പ്രിസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കെ‌വിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി കണ്ടെത്തി. കേസ് വിധി പറയാനായി കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. കുറ്റക്കാർക്കെതിരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തൽ ഉൾപ്പെടെയുള്ള പത്ത് വകുപ്പുകൾ നിലനിൽക്കും. 
 
കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഒന്നാം പ്രതി നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ ഉൾപ്പെടെയുള്ള പത്തുപേരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അഞ്ചാം പ്രതി നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോൺ എന്നീ നാലുപേരെയാണ് സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെ വിട്ടത്. 
 
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയും മകനും അഴിമതിക്കേസ്സിൽ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്, അടുത്തത് ആരാണെന്ന് അറിയാനുള്ള വേവലാതിയാണ് നേതാക്കൾക്കെല്ലാം'- കെ സുരേന്ദ്രൻ