Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരഭിമാനക്കൊലയല്ല, വിവാഹം നടത്താൻ നീനുവിന്റെ പിതാവ് സമ്മതിച്ചിരുന്നെന്ന് പ്രതിഭാഗം; കെവിൻ വധകേസിൽ വിധി പറയുന്നത് 22ലേക്ക് മാറ്റി

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ദുരഭിമാനക്കൊലയല്ല, വിവാഹം നടത്താൻ നീനുവിന്റെ പിതാവ് സമ്മതിച്ചിരുന്നെന്ന് പ്രതിഭാഗം; കെവിൻ വധകേസിൽ വിധി പറയുന്നത് 22ലേക്ക് മാറ്റി
, ബുധന്‍, 14 ഓഗസ്റ്റ് 2019 (12:51 IST)
കെവിൻ വ​ധ​ക്കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത് കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി ഈ ​മാ​സം 22 ലേ​ക്ക് മാ​റ്റി. സംഭവം ദു​ര​ഭി​മാ​ന​കൊ​ല​യാ​ണോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ​ത്. അതേ​സ​മ​യം  കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യി പ​രി​ഗ​ണി​ച്ച കേ​സി​ൽ മൂ​ന്ന് മാ​സം കൊ​ണ്ടാ​ണ് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
 
കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ പ്രതിയായ ഷാനു ചാക്കോ, കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടയാളാണെന്നും അതിനാൽ വിവാഹത്തിന് സമ്മതിക്കില്ലെന്നും അവനെ വകവരുത്തണമെന്നും സാക്ഷികളോട് പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ദുരഭിമാനക്കൊലയെന്ന വാദം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കെവിനും പ്രതികളും ക്രിസ്ത്യാനികളാണ്.  മാത്രമല്ല, പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ കെവിന്റെയും നീനുവിന്റെയും വിവാഹം നടത്താൻ പിതാവ് ചാക്കോ സമ്മതം നൽകിയിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി.  തുടർന്നാണ് കേസിൽ വിധി പറയുന്നത് അടുത്ത ആഴ്ചയിലേക്ക് കോടതി മാറ്റിയത്. 
 
കെ​വി​ന്‍റെ ഭാര്യ നീ​നു​വി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​നു​മ​ട​ക്കം പ​തി​നാ​ല് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വര്‍ഷം മേ​യ് 27നാ​ണ് കെ​വി​ന്‍ ജോ​സ​ഫ് കൊ​ല്ല​പ്പെ​ട്ട​ത്. 2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ, 238 രേഖകളും 50ലേറെ തെളിവുകളും കോടതി പരിശോധിച്ചു.
 
കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്‍റേത് മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സർവകലാശാലയിൽ ജോലി നൽകും; കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം