Webdunia - Bharat's app for daily news and videos

Install App

'അവനെ ഞാൻ കൊല്ലാം, ഡോണ്ട് വറി'; കെവിന്‍ വധക്കേസിൽ വാട്‌സ് ആപ്പ് സന്ദേശം ഉള്‍പ്പെടെ കൂടുതല്‍ തെളിവുകൾ സമർപ്പിച്ച് പ്രോസിക്യൂഷന്‍

കേസിലെ ഒന്നാം പ്രതി സാനു ചാക്കോ കെവിനെ കൊല്ലാം എന്ന് പറഞ്ഞ് പിതാവ് ജോണിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്.

Webdunia
ശനി, 4 മെയ് 2019 (11:20 IST)
കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന സാക്ഷി വെളിപ്പെടുത്തലുകൾ പുറത്തു വന്നതിനു പിന്നാലെ സാക്ഷി വിസ്താരത്തിന് ഇടയില്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 
 
കേസിലെ ഒന്നാം പ്രതി സാനു ചാക്കോ കെവിനെ കൊല്ലാം എന്ന് പറഞ്ഞ് പിതാവ് ജോണിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. ‘അവനെ കൊല്ലാം, ഞാന്‍ ചെയ്‌തോളാം, ഡോണ്ട് വറി’ എന്ന് പറഞ്ഞ് സാനു ചാക്കോ പിതാവിന് അയച്ച വാട്‌സ് ആപ്പ്‌ സന്ദേശം താന്‍ കണ്ടതായി കണ്ണൂര്‍ ഇരട്ടി സ്വദേശി സന്തോഷ് കോടതിയില്‍ മൊഴി നല്‍കി. 
 
സാനു ചാക്കോ ഒളിവില്‍ കഴിഞ്ഞത് സന്തോഷിന്റെ അയല്‍വാസിയായ സോയി വര്‍ക്കിയുടെ വീട്ടിലായിരുന്നു കെവിനെ വധിച്ചതിന് ശേഷം. ഇവിടെ നിന്നാണ് സാനു പൊലീസ് കസ്റ്റഡിയിലാവുന്നത്. സാനുവിനെ അറസ്റ്റ് ചെയ്യുന്ന സമയം കണ്ടെടുത്ത സാനുവിന്റെ ഫോണില്‍ ഈ സന്ദേശം ഉണ്ടായിരുന്നതായും പൊലീസ് ഇത് കാണിച്ചതായും സന്തോഷ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. 
 
സാനു ചാക്കോയേയും, പൊലീസ് അന്ന് കണ്ടെടുത്ത തൊണ്ടി മുതലുകളും സന്തോഷ് തിരിച്ചറിഞ്ഞു.  മൊബൈലിനൊപ്പം രണ്ട് പേഴ്‌സുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. ഇവ അയല്‍വാസിയായ സന്തോഷിനെ കാണിച്ച് ബോധ്യപ്പെടുത്തി പൊലീസ് ഇയാളെ മഹസറില്‍ സാക്ഷിയാക്കിയിരുന്നു. സന്തോഷിനെ കൂടാതെ, കെവിന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ 4 പ്രതികള്‍ കുമളിയില്‍ താമസിച്ച ഹോം സ്‌റ്റേയുടെ നടത്തിപ്പുകാരനേയും വിസ്തരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

അടുത്ത ലേഖനം
Show comments