Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം

സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം

എ കെ ജെ അയ്യര്‍

, ബുധന്‍, 12 ജനുവരി 2022 (17:30 IST)
തിരുവനന്തപുരം: സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളിൽ ഖാദി അഥവാ കൈത്തറി വസ്ത്രം ധരിക്കണമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തർ. കോവിഡ് വ്യാപനത്തെ തുടർന്ന് കൈത്തറി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ നടപടി.

സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, അധ്യാപകർ, അനധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത് എന്നാണു ഉത്തരവിൽ പറയുന്നത്. ഇതനുസരിച്ചു സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഖാദി ബോർഡ് വൈസ് ചെയർമാനായി മുതിർന്ന സി.പി.എം നേതാവ് പി.ജയരാജൻ നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. കഴിഞ്ഞ വര്ഷം വ്യവസായ മന്ത്രി പി.രാജീവ് കൈത്തറി മേഖലയുടെ ഉന്നമനത്തിനായി എം.എൽ.എ മാരും ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുമ്പ് ശനിയാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണം എന്ന് സർക്കാർ ഉത്തരവിട്ടിട്ടും ഫലമുണ്ടായില്ല എന്നത് സത്യമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി