Webdunia - Bharat's app for daily news and videos

Install App

റഷ്യയിലെ വവ്വാലുകളിൽ കോസ്റ്റാ വൈറസ് സാന്നിധ്യം, കൊവിഡിന് സമാനമായ വൈറസിനെതിരെ നിലവിലെ വാക്സിൻ ഫലപ്രദമാവില്ലെന്ന് ഗവേഷകർ

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (18:25 IST)
റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിക്കപ്പെട്ട പ്രത്യേക തരം കൊവിഡ് വൈറസ് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ളതാണെന്ന് പഠനങ്ങൾ. ഈ വൈറസിനെതിരെ നിലവിലെ കൊവിഡ് വാക്സിനുകൾ ഫലപ്രദമാകില്ലെന്ന് ഗവേഷകർ പറയുന്നു. 2020കളുടെ അവസാന സമയത്താണ് റഷ്യയില്‍ കോസ്റ്റാ 1, കോസ്റ്റാ 2 വൈറസുകളെ വവ്വാലില്‍ കണ്ടെത്തുന്നത്.
 
സാർസ് ബീറ്റ കൊറോൺ വൈറസ് (സാര്‍ബക്കോ വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു തരം കൊറോണ വൈറസിനെയാണ് റൈനോപസ് ഹിപ്പോസിഡറോസിസ് (rhinopus hiposiderosis) അഥവാ ലെഷര്‍ ഹോഷൂ ബാറ്റ്‌സ്(lesser horseshoe bats) എന്ന കുഞ്ഞു വവ്വാലുകളില്‍ കണ്ടെത്തിയിരുന്നത്. ഈ വൈറസുകൾക്ക് സാർസ് കൊവി 2 വൈറസുകളെ പോലെ മനുഷ്യകോശങ്ങളിലേക്ക് കടക്കാനാകും.
 
പത്ത് ഗ്രാമിൽ താഴെ മാത്രം തൂക്കം വരുന്ന കുഞ്ഞുവവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവയ്ക്ക് അധിക ദൂരം പറക്കാൻ സാധ്യമല്ല എന്നതിനാൽ വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയില്ല. ഈ വൈറസ് ഇതുവരെ മനുഷ്യരിൽ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഒരു വലിയ പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന ഭീതി പഠനത്തിന്റെ ഫലത്തില്‍ ആവശ്യമില്ലെന്നാണ് വിദഗ്ധർ കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments