Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറസ് ഭീഷണി: നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ? ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുക

വൈറസ് ഭീഷണി: നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ? ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുക
, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (19:43 IST)
സെർച്ച് എഞ്ചിനായ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിൻ്റെ നിർദേശം. വൈറസ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിളിൻ്റെ മുന്നറിയിപ്പ്. സിവിഇ- 2022-3075 എന്ന പേരിലാണ് ഭീഷണി നിലനിൽക്കുന്നത്. 
 
വൈറസ് ഭീഷണിയുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് കമ്പനി രൂപം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇത് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വിൻഡോസ്,മാക്,ലിനക്സ് ഓപ്പറേറ്റിങ് പ്ലാറ്റ്ഫോമുകളീൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്കാണ് സുരക്ഷാ ക്രമീകരണം.
 
ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യുന്നത് വരെ വൈറസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ല.ഈ വർഷം ഇത് ആറാം തവണയാണ് ക്രോം സുരക്ഷാഭീഷണി നേരിടുന്നത്.
=

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു