Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിന് സഹായവുമായി എസ്എഫ്ഐ; വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധത അറിയിച്ച് മുൻ എസ്എഫ്‌ഐ നേതാവ്

റാഫിക്കു തന്റെ വൃക്ക നല്‍കാമെന്ന് സന്നദ്ധത അറിയിച്ചത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ.ഷാനവാസ് ഖാന്‍.

ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിന് സഹായവുമായി എസ്എഫ്ഐ; വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധത അറിയിച്ച് മുൻ എസ്എഫ്‌ഐ നേതാവ്
, ബുധന്‍, 22 മെയ് 2019 (08:57 IST)
വൃക്ക തകരാറിലായ കെഎസ് യു നേതാവിന് സഹായവുമായി എസ്എഫ്‌ഐ രംഗത്ത്. . വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധത അറിയിച്ചതാകട്ടെ, മുന്‍ എസ്എഫ്‌ഐ നേതാവും. ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ കെഎസ്‌യുക്കാര്‍ക്കൊപ്പം സജീവ ശ്രമത്തിലാണ് എസ്എഫ്‌ഐയും
 
ജവാഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ ചികിത്സയ്ക്കാണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുംഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ചത്. കെഎസ്‌യു ബാന്‍ഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയര്‍ ചെയ്താണ് എസ്എഫ്‌ഐയുടെ അഭ്യര്‍ഥനയെന്നതും ശ്രദ്ധേയമായി. .
 
റാഫിക്കു തന്റെ വൃക്ക നല്‍കാമെന്ന് സന്നദ്ധത അറിയിച്ചത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ.ഷാനവാസ് ഖാന്‍. ഇതിനുള്ള പരിശോധനകള്‍ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.
 
അഭ്യര്‍ഥനയ്‌ക്കൊപ്പം പ്രവര്‍ത്തകരില്‍ നിന്നു നേരിട്ടു പണം കണ്ടെത്താനും ശ്രമം തുടങ്ങിയെന്ന് എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ്‌ലാല്‍ പറഞ്ഞു. ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ എക്‌സിറ്റ് പോൾ സത്യമാവരുതേ;നല്ല വാര്‍ത്ത കേള്‍ക്കാന്‍ വിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഒരു മുസ്ലിം പള്ളി