കേരളത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകും; മഴക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജു കേരളത്തിലെത്തി

ശനി, 21 ജൂലൈ 2018 (14:22 IST)
കൊച്ചി: കേരളത്തിൽ മഴക്കെടുതിയിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരൺ റിജിജു. കേരളം മുന്നോട്ടുവക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കും. 80 കോടി രൂപ അടിയന്തര സഹായമായി നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 
 
അതേസമയം നിലവിള്ള മാനദണ്ഡങ്ങൾ അപര്യാപ്തമാണെന്ന് സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. വീട് നഷ്ടപ്പെട്ടവർക്ക് നിലവിലെ മാനദണ്ഡ പ്രകാരം 95,000 നഷ്ടപരിഹാരമായി ലഭിക്കുക. ഇതിൽ മാറ്റം വരുത്തണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടേക്കും. 
 
എറനകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങൾ കേന്ദ്രമന്ത്രി സന്തർശിച്ച് സാഹച്ര്യങ്ങൾ വിലയിരുത്തും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആ മോതിരം അവളുടെ കൈയ്യിൽ! - ബിഗ് ബോസിലെ പ്രണയിതാക്കൾ ഷിയാസും അതിഥിയും അല്ല!