Publish Date: Sat, 21 Jul 2018 (11:47 IST)
Updated Date: Sat, 21 Jul 2018 (11:52 IST)
പതിനാറ് മത്സരാർത്ഥികൾ ഒരു കുടക്കീഴിൽ കഴിയുന്ന ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാഴ്‌ച കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. അതിനിടയില്‍ വഴക്കുകളും പോരാട്ടങ്ങളും കരച്ചിലും ഒപ്പം പ്രണയവും പൂവിട്ടിരിക്കുകയാണ് ബിഗ് ബോസിൽ.
പ്രണയത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും ആരൊക്കെയാണ് ആ ജോഡികളെന്ന് കണ്ടെത്താനുള്ള നീക്കത്തിലായിരുന്നു. അതിഥിയും ഷിയാസും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഒരുകൂട്ടരുട വാദം.
എന്നാല്‍ പേളിയും ശ്രിനിഷും തമ്മിലാണ് പ്രണയമെന്നാണ് മറ്റൊരു കണ്ടെത്തല്‍. ശ്രിനിഷാവട്ടെ റൊമാന്റിക് മൂഡിലുമാണ്. താരത്തിന്റെ മനസ്സ് മറ്റെങ്ങോയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളായിരുന്നു അടുത്തിടെ അരങ്ങേറിയത്. ബിഗ് ബോസ് ഹൌസിലെ അംഗങ്ങൾ തന്നെ ഇക്കാര്യം പറയുന്നുണ്ട്.
പേളിയും ശ്രിനിഷുമായുള്ള സംസാരവും നോട്ടവുമൊക്കെയാണ് സംശയം ഊട്ടിയുറപ്പിക്കുന്നത്. ശ്രിനിഷ് ഇപ്പോള്‍ മറ്റേതോ ലോകത്തിലൂടെ സഞ്ചരിക്കുകയാണെന്നും മനസ്സ് ഇവിടയല്ലെന്നുമാണ് ചിലര്‍ പറയുന്നത്. ശ്രിനിഷിന്റെ കൈയ്യിലുണ്ടായിരുന്ന ആനവാല്‍ മോതിരം ഇപ്പോള്‍ പേളിയുടെ കൈയ്യിലാണെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.