കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപപദ്ധതികളെ പറ്റി ചർച്ച ചെയ്യാൻ കിറ്റെക്‌സ് സംഘം തെലങ്കാനയിലേക്ക്. തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം നാളെ ഹൈദരാബാദിലേക്ക് പോകുന്നത്.
വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണ പ്രകാരമാണ് ഹൈദരാബാദിലേക്ക് പോവുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഇതിനായി തെലുങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയിലെത്തും. കൂടുതൽ വിശദമായ ചർച്ചകൾക്ക് വേണ്ടിയാണ് ഹൈദരാബാദിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇതുവരെ 9 സംസ്ഥാനങ്ങൾ നിക്ഷേപം നടത്താൻ വാഗ്‌ദാനങ്ങൾ നൽകിയിരുന്നു.