സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപപദ്ധതിയിൽ നിന്നും പിൻവാങ്ങുകയാണെന്ന് കിറ്റെക്‌സ്. രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ. സർക്കാരുമായി ചേർന്ന് അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
അതേസമയം അനാവശ്യമായി പരിശോധനകള്‍ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കിറ്റെക്‌സ് ആരോപിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ വകുപ്പ് ഉള്‍പ്പെടെയുള്ളവരുടെതായി 11 പരിശോധനകൾ നടന്നതായി കിറ്റെക്‌സ് പറയുന്നു.നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടല്ല ഇതെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുക എന്നത് മാത്രമായിട്ടാണ് നടപടികളെന്നും കിറ്റെക്‌സ് പറഞ്ഞു.