Publish Date: Mon, 27 Dec 2021 (08:58 IST)
Updated Date: Mon, 27 Dec 2021 (09:18 IST)
കിഴക്കമ്പലം കിറ്റെക്‌സ് തൊഴിലാളികളുടെ ആക്രമണത്തില്‍ പൊലീസിന് 12 ലക്ഷം രൂപയുടെ നാശനഷ്ടം. പൊലീസ് ജീപ്പ് കത്തിക്കല്‍ അടക്കം 12 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ 26 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആകെ അറസ്റ്റിലായവരുടെ എണ്ണം 50 ആയി. വധശ്രമത്തിനു അടക്കം പ്രതികള്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. കൂടുതല്‍ പേരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.