കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാവില്ലെന്നു പറയാന്‍ പറ്റില്ല: കെ.കെ.ശൈലജ
കേരളത്തില്‍ ഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്നു പറയാന്‍ താന്‍ ആളല്ല
സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സിപിഎം നേതാവ് കെ.കെ.ശൈലജ. സൂര്യ ഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയിലെ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
കേരളത്തില്‍ ഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്നു പറയാന്‍ താന്‍ ആളല്ല. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകള്‍ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ തയാറാകണം. ആരോഗ്യരംഗത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തി മുന്നോട്ടുപോകണമെന്നും ശൈലജ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു ശൈലജ.