ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ പറഞ്ഞു. വനിതകള്‍ മുഖ്യമന്ത്രിയാകുന്നതിനോട് സിപിഐഎം എതിരില്ലെന്നും വനിതകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് ഇതൊന്നും ശൈലജ പറഞ്ഞു. പാര്‍ട്ടിയില്‍ വനിതാ പ്രാതിനിത്യം വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും ഇനിയും വര്‍ദ്ധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി വരെ വനിതകളായിട്ടുണ്ട്. ഇനി ജില്ലാ സെക്രട്ടറിയായി വരുമെന്നും കെ കെ ശൈലജ പറഞ്ഞു. ദൃശ്യമാധ്യമമായ 24 നോടാണ് ശൈലജ ഇക്കാര്യം പറഞ്ഞത്. ലോകത്ത് 50 ശതമാനം സ്ത്രീകള്‍ ഉണ്ടെന്നും സ്ത്രീകളുടെ പ്രാതിനിധ്യം എല്ലാ മേഖലയിലും വര്‍ദ്ധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.