Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 മാര്‍ച്ച് 2025 (17:59 IST)
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ (AAY, PHH) ഉള്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളുടെ ഇ- കെ.വൈ.സി പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂര്‍ത്തിയാക്കാത്തവരുടെ റേഷന്‍ വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ളവര്‍ റേഷന്‍കടകള്‍/ താലൂക്ക് സപ്ലൈ ഓഫീസുകള്‍ മുഖാന്തിരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
 
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ ഇ - കെവൈസി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭൂരിഭാഗമാളുകളും കെവൈസി പൂര്‍ത്തിയാക്കി. കെവൈസി നടപടികള്‍ക്കായി പ്രത്യേക ദിവസങ്ങള്‍ ക്രമീകരിച്ച് നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ