Publish Date: Tue, 18 May 2021 (13:46 IST)
Updated Date: Tue, 18 May 2021 (13:50 IST)
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കുന്നതായി കെ.കെ.ശൈലജ. പാര്‍ട്ടി നിലപാടിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും ശൈലജ വ്യക്തമാക്കി. കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ശൈലജ വ്യക്തമാക്കി. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പാണ് കെ.കെ.ശൈലജ കൈകാര്യം ചെയ്തത്. ഇത്തവണ സിപിഎം പാര്‍ട്ടി വിപ്പ് സ്ഥാനമാണ് കെ.കെ.ശൈലജയ്ക്ക് നല്‍കിയിരിക്കുന്നത്.