Publish Date: Wed, 09 Sep 2020 (09:57 IST)
Updated Date: Wed, 09 Sep 2020 (10:02 IST)
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കൂടാതെ സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.
കോവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരോപണ വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു ന്യായീകരണത്തിന് പ്രതിപക്ഷ നേതാവ് സന്നദ്ധനായിരിക്കുന്നതെന്നും സ്ത്രീവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ഈ രാഷ്ട്രീയ സംസ്‌കാരത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്നും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.