Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാണിയെ കോണ്‍ഗ്രസിന് വേണ്ട ?; തിരുവഞ്ചൂര്‍ പറഞ്ഞത് സ്വന്തം അജന്‍ഡ, മാണിക്കെതിരെ കോണ്‍ഗ്രസില്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല - ജോസഫ് വാഴയ്‌ക്കന്‍

സോളാര്‍ തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്നതില്‍ തിരുവഞ്ചൂര്‍ പരാജയപ്പെട്ടു

km mani
മൂവാറ്റുപുഴ , ബുധന്‍, 3 ഓഗസ്റ്റ് 2016 (18:25 IST)
ഉടക്കി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്ക് പിന്തുണ നല്‍കിയ തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെ ആഞ്ഞടിച്ച് ജോസഫ് വാഴയ്‌ക്കന്‍ രംഗത്ത്. തിരുവഞ്ചൂര്‍ പറഞ്ഞത് സ്വന്തം അജന്‍ഡയാണ്. മാണിക്കെതിരെ കോണ്‍ഗ്രസില്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല.

തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്നുവന്ന സോളാര്‍ തട്ടിപ്പ് കേസ് കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം പറയുന്നത് സ്വന്തം നയം മാത്രമാണെന്നും ജോസഫ് വാഴയ്‌ക്കന്‍ വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസിനെതിരെ സമ്മര്‍ദ്ദത്തിലാക്കി മുന്നേറുന്ന മാണിക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സിആര്‍ മഹേഷ് രംഗത്തെത്തി.

അധികാരത്തോടുള്ള ആർത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങളിൽ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് മാണി ഇപ്പോള്‍ കാണിക്കുന്നതെന്നുതെന്നാണ് മഹേഷ് പറഞ്ഞത്. അദ്ദേഹം മുന്നണിയില്‍ നിന്ന് പോകുന്നെങ്കിൽ പോകട്ടെ എന്നും പോയാല്‍ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും സിആര്‍ മഹേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.

ബാർ കോഴ കേസ് കെ എം മാണിക്ക് വലിയ ഹൃദയവേദന ഉണ്ടാക്കിയെന്നാണ് തിരുവഞ്ചൂർ രാവിലെ പറഞ്ഞത്. ബാര്‍ കേസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്നുതന്നെ ഇതിനൊരു പരിഹാരം കാണണം. ഉമ്മൻചാണ്ടി ഇടപെട്ടത് വളരെ ഗുണം ചെയ്യും.

കൂടാതെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകൾ എത്രയും നീക്കണമെന്നും കേരളാ കോൺഗ്രസിന്റെ അഭിപ്രായങ്ങളെ സമ്മർദ രാഷ്ട്രീയമായി കാണരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രിധനത്തര്‍ക്കം: ഭാര്യയെയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍കൊണ്ട് അടിച്ചുകൊന്നു