Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രിധനത്തര്‍ക്കം: ഭാര്യയെയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍കൊണ്ട് അടിച്ചുകൊന്നു

ഭാര്യയെയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍കൊണ്ട് അടിച്ചുകൊന്നു

dowry
മംഗളൂരു , ബുധന്‍, 3 ഓഗസ്റ്റ് 2016 (18:19 IST)
സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ച് കൊന്നു. കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലെ ഹാംലാര കോളനിയിലെ മുന്നീ ബീഗവും(25) കുഞ്ഞുമാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്കിരയായത്. 
 
സംഭവത്തില്‍ കുഷ്ടാംഗി സ്വദേശി സുലൈമാന്‍ അന്‍സാരിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. സുലൈമനും ഭാര്യയും തമ്മില്‍ സ്ത്രീധനത്തെ കുറിച്ച് വാക്കേറ്റം ഉണ്ടാകുകയും തര്‍ക്കത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടറെടുത്ത് ഭാര്യയെയും കുഞ്ഞിനെയും അക്രമിക്കുകയായിരുന്നുവെന്ന് മുന്നി ബീഗത്തിന്റെ സഹോദരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലം കളക്‌ടര്‍ ഷൈനമോള്‍ക്ക് മലപ്പുറത്തേക്ക് മാറ്റം; തിരുവനന്തപുരം കളക്‌ടര്‍ ബിജു പ്രഭാകര്‍ കൃഷി ഡയറക്ടറാകും